Advertisement

ഹരിത മുൻ ഭാരവാഹികളുടെ പരാതി; ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് വനിത കമ്മിഷൻ

October 9, 2021
1 minute Read

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുൻ ഹരിത ഭാരവാഹികളുടെ പരാതിയിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. പൊലീസിന്റെ ഭാഗത്ത് നിന്ന് പോരായ്‌മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു. പരാതിക്കാരെയും എതിർകക്ഷികളെയും ഈ മാസം 11 ന് സിറ്റിംഗിൽ വിളിപ്പിക്കുമെന്നും പി സതീദേവി വ്യക്തമാക്കി.

Read Also : ആശിഷ് മിശ്രയുടെ ചോദ്യം ചെയ്യൽ നടക്കാനിരിക്കെ ലഖിംപൂർ ഖേരിയിൽ ഇന്റർനെറ്റ് വിഛേദിച്ചു

സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ആരോപിച്ച് മുൻ ഹരിത നേതാക്കൾ തിങ്കളാഴ്ച മൊഴി നൽകും. മറ്റന്നാൾ രാവിലെ 11 മണിക്ക് വനിതാ കമ്മിഷന് മൊഴി നൽകാൻ കോഴിക്കോട് ടൗൺ ഹാളിൽ എത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കോഴിക്കോട്ട് നടക്കുന്ന വനിത കമ്മിഷണറെ മെഗാ അദാലത്തിൽ ഹരിത നേതാക്കളുടെ മൊഴിയെടുക്കും.

സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, കബീർ മുതുപറമ്പിൽ, വി എ വഹാബ് എന്നിവർക്കെതിരെയാണ് മുൻ ഹരിത നേതാക്കൾ പരാതി നൽകിയിട്ടുള്ളത്. ഇവരുടെ പരാതിയിന്മേലാണ് തിങ്കളാഴ്ച വനിത കമ്മിഷൻ മൊഴിയെടുക്കുന്നത്.

Story Highlights: womens-commision-will-decide-after-meet-haritha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top