വയനാട്ടിൽ ചികിത്സ ധനസഹായം വാഗ്ദാനം ചെയ്ത് പീഡനം; മൂന്ന് പേർ അറസ്റ്റിൽ

വയനാട്ടിൽ ചികിത്സ ധനസഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു. കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി.
സ്‌നേഹ ദാനം ചാരിറ്റി പ്രവർത്തകനായ മലവയൽ സ്വദേശി ഷംഷാദ്, ബത്തേരി സ്വദേശി ഫസൽ, അമ്പലവയൽ സ്വദേശി സൈഫു റഹ്മാൻ എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയതത്. ചികിത്സയ്ക്കുള്ള പണം നൽകാമെന്ന് പറഞ്ഞ് മുപ്പത്തിയെട്ടുകാരിയെ എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലിൽ കൊണ്ടുപോയി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
സംഭവത്തിന് ശേഷം യുവതി പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Story Highlights: 3 arrested for rape wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here