ടി-20 ലോകകപ്പിൽ ഡിആർഎസ് ഏർപ്പെടുത്തും

വരുന്ന ടി-20 ലോകകപ്പിൽ ഡിസിഷൻ റിവ്യൂ സിസ്റ്റം (ഡിആർഎസ്) ഏർപ്പെടുത്താൻ ഐസിസി തീരുമാനിച്ചു. ഇതോടെ ഡിആര്‍എസ് ഉള്‍പ്പെടുത്തുന്ന ആദ്യ പുരുഷ ടി-20 ലോകകപ്പ് ആയി ഈ ടൂര്‍ണ്ണമെന്റ് മാറും. ഓരോ ടീമിനും രണ്ട് റിവ്യൂ വീതം ഓരോ ഇന്നിംഗ്സിലും ഉണ്ടാവും. കൊവിഡ് സാഹചര്യം മൂലം പരിചയസമ്പത്ത് കുറഞ്ഞ അമ്പയർമാർ മത്സരം നിയന്ത്രിക്കാൻ എത്തുമെന്നതിനാലാണ് ഡിആർഎസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്. 2018ലെ വനിതാ ടി-20 ലോകകപ്പിൽ ഡിആർഎസ് ഉപയോഗിച്ചിരുന്നു. (drs t20 world cup)
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17നാണ് ആരംഭിക്കുക. ഒക്ടോബർ 23 മുതൽ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Read Also : ടി-20 ലോകകപ്പിൽ ഉമ്രാൻ മാലിക്ക് ഇന്ത്യയുടെ നെറ്റ് ബൗളർ; റിപ്പോർട്ട്
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.
അതേസമയം, സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ കശ്മീർ പേസർ ഉമ്രാൻ മാലിക്കിനെ ടി-20 ലോകകപ്പിൽ ഇന്ത്യയുടെ നെറ്റ് ബൗളറായി തിരഞ്ഞെടുത്തു എന്ന് റിപ്പോർട്ട്. 21കാരനായ താരം യുഎഇയിൽ തന്നെ തുടരുകയാണെന്നും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൻ്റെ ബബിളിനൊപ്പം ചേരുമെന്നും സൺറൈസേഴ്സ് ഫ്രാഞ്ചൈസി അധികൃതർ അറിയിച്ചതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Story Highlights: drs in t20 world cup
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here