സാമ്പത്തിക ശാസ്ത്ര നൊബേൽ പങ്കിട്ട് മൂന്നുപേർ

സാമ്പത്തിക നൊബേൽ മൂന്നുപേർക്ക്. ഡേവിഡ് കാർഡ്, ജോഷ്വാ ഡി ആൻഗ്രിസ്റ്റ്, ഗെയ്‌ദോ ഇമ്പെൻസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഡേവിഡ് കാർഡിനെ അവാർഡിന് അർഹനാക്കിയത്. കാര്യകാരണബന്ധങ്ങളുടെ വിശകലനത്തിൽ പുതിയ രീതി മുന്നോട്ടുവെച്ചതിനാണ് മറ്റുരണ്ടുപേർക്ക് അവാർഡ് ലഭിച്ചത്.
കനേഡിയൻ പൗരനായ ഡേവിഡ് കാർഡ് കാലിഫോർണിയ സർവകലാശാല ഫാക്കൽറ്റിയാണ്. അമേരിക്കൻ പൗരനായ ജോഷ്വ ആൻഗ്രിസ്റ്റ് മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും, ഡച്ച് പൗരനായ ഗെയ്‌ദോ ഇമ്പെൻസ് സ്റ്റാൻഫോർഡ് സർവകലാശാലയിലുമാണ് സേവനം അനുഷ്ഠിക്കുന്നത്.
Story Highlights: the-2021-sveriges-riksbank-prize-in-economic-sciences-
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here