രാജ്യത്തെ കൽക്കരി ക്ഷാമത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കാൻ കേന്ദ്രസർക്കാരിനാവില്ല; വിമർശിച്ച് സിപിഐഎം

രാജ്യത്തെ കൽക്കരി ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഐ എം. കൽക്കരി ക്ഷാമത്തിന്റെ ഉത്തരവാദിത്തം നിഷേധിക്കാൻ കേന്ദ്രസർക്കാരിനാവില്ല. രാജ്യത്ത് ആവശ്യത്തിന് കൽക്കരിയും ഖനന ശേഷിയും ഉണ്ടായിട്ടും പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരിന്റെ
അസൂത്രണമില്ലായ്മയാണെന്നും സിപിഐ എം പോളിറ്റ് ബ്യൂറോ ആരോപിച്ചു. മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനം ഇല്ലെന്നും ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
കൽക്കരി ക്ഷാമത്തെതുടർന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതൽ സങ്കീർണ്ണമാകുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഡൽഹി, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ വൈദ്യുതിക്ഷാമം രൂക്ഷമാണ്.
Read Also : കൽക്കരി ക്ഷാമം: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സങ്കീർണ്ണം; ഉപയോഗം കുറയ്‌ക്കാൻ അഭ്യർത്ഥന
വൈദ്യുതി ഉപയോഗം കുറയ്‌ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് സംസ്ഥാന സർക്കാരുകൾ രംഗത്തെത്തിയിരുന്നു. ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങൾ ജനങ്ങളോടുള്ള അഭ്യർഥന പുറപ്പെടുവിച്ചിരുന്നു. രാജ്യത്തെ 135 താപനിലയത്തിൽ 80 ശതമാനവും രൂഷമായ കൽക്കരിക്ഷാമം നേരിടുന്നു. പഞ്ചാബ്, ഡൽഹി, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളും കൽക്കരി ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
Read Also : കല്‍ക്കരി ക്ഷാമം; സ്വകാര്യ വൈദ്യുത താപനിലയങ്ങള്‍ക്കെതിരെ നവ്‌ജ്യോതി സിംഗ് സിദ്ദു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here