92 ഡിഗ്രി സെൽഷ്യസ് വരെ തടാകത്തിന് താപനില; അത്ഭുത തടാകത്തിന്റെ വിശേഷങ്ങൾ…

ലോകത്തിലെ തന്നെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ലാസ് വേഗസ്. ലാസ് വേഗസിന്റെ ഭംഗി നുകരാൻ നിരവധി സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. പർവ്വതങ്ങളും ബീച്ചുകളും ഖനികളും നിറഞ്ഞ ലാസ് വേഗാസിന്റെ ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ഇങ്ങോട്ടേക്ക് എത്താറുണ്ട്. യുഎസ്സിന്റെ പടിഞ്ഞാറൻ ഭാഗത്തായി സ്ഥിതി ചെയ്യുന്ന നെവാഡയിലാണ് ലാസ് വേഗസ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന കാഴ്ചകളിൽ ഒന്നാണ് അവിടുത്തെ ഉഷ്ണജല തടാകങ്ങൾ. ഡയാനാസ് പഞ്ച് ബൗൾ, ഡെവിള്‍സ് കോള്‍ഡ്രോണ്‍ എന്നിങ്ങനെയാണ് അവ അറിയപെടുന്നത്.
ഈ അപൂർവ കാഴ്ചകൾ തേടി നിരവധി സഞ്ചാരികൾ ഇങ്ങോട്ടേക്ക് എത്താറുണ്ട്. മോനിറ്റർ താഴ്വരയിലാണ് ഈ മനോഹര കാഴ്ചകൾ ഉള്ളത്. ഇവയെ ചുറ്റിപ്പറ്റി നിരവധി കൗതുക കഥകളും നിലവിലുണ്ട്. ഡയാനാസ് പഞ്ച് ബൗൾ എന്ന പേരിന് പിന്നിൽ പോലും രസകരമായ കഥകളുണ്ട്. ജലാശയങ്ങളുടെ ദേവതയുടെ പേരാണ് ഡയാന എന്നത്. അതിനോടുള്ള ബഹുമാന സൂചകമാണ് ഈ പേര് ഇട്ടിരിക്കുന്നത് എന്നാണ് പ്രചരിക്കുന്ന ഒരു കഥ. മറ്റൊരു കഥ എന്തെന്നാൽ അമേരിക്കൻ തദ്ദേശീയർ ഗതി കിട്ടാതെ അലയുന്ന ആത്മാക്കളുടെ വീടായാണ് ഈ തടാകത്തെ കണ്ടിരുന്നത്. അങ്ങനെയാണ് രണ്ടാമത്തെ പേരായ ഡെവിള്‍സ് കോള്‍ഡ്രോണ്‍ എന്ന പേര് ലഭിച്ചത്.
Read Also : ഒരു രാജ്യത്തിൻറെ ഇന്റർനെറ്റ് സേവനം മുടക്കിയ മുത്തശ്ശി…
ഒരു കുട്ടയുടെ ആകൃതിയിൽ കാണപ്പെടുന്ന തടാകത്തിന് 40 അടി ആഴവും 70 അടി വ്യാസവും ഉണ്ട്. ഇതിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇത് ഉഷ്ണജല തടാകമാണെന്നുമുള്ളതാണ്. ജിയോ തെർമൽ പ്രവർത്തനങ്ങളുടെ ഫലമായാണ് തടാകത്തിലെ വെള്ളത്തിന് ചൂട് ഉണ്ടാകുന്നത്. 60-82 ഡിഗ്രി സെൽഷ്യസ് വരെയാണ് തടാകത്തിലെ ജലത്തിന്റെ താപനില. അതിൽ തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന താപനില 93 ഡിഗ്രി സെൽഷ്യസ് ആണ്. അതുകൊണ്ട് തന്നെ തടാകത്തിലെ വെള്ളത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധവേണം.
Story Highlights: Facts about Dianas Punchbowl Lake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here