Advertisement

മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും

October 12, 2021
1 minute Read
riyas will quit dyfi

മന്ത്രി പി. എ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. അടുത്തയാഴ്ച ചേരുന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.

എ. എ റഹീം ദേശീയ നേതൃത്വത്തിലേക്ക് എത്തുമെന്ന് വിവരമുണ്ട്. റഹീം അഖിലേന്ത്യാ പ്രസിഡന്റാകുമെന്നാണ് സൂചന. നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാണ് എ. എ റഹീം.

2017ലാണ് മുഹമ്മദ് റിാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ദേശീയ തലത്തിൽ പല പ്രതിഷേധ പരിപാടികൾക്കും മുഹമ്മദ് റിയാസ് നേതൃത്വം നൽകിയിരുന്നു.

Story Highlights: riyas will quit dyfi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top