Advertisement

ചന്ദ്രിക കള്ളപ്പണ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എംകെ മുനീർ

October 13, 2021
2 minutes Read
chandrika case mk muneer

ചന്ദ്രിക കള്ളപ്പണ ഇടപാട് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എംകെ മുനീർ. ചന്ദ്രിക ഡയറക്ടർ എന്ന നിലയിലാണ് ഇഡി മൊഴിയെടുത്തത്. സാക്ഷിയെന്ന നിലയിലാണ് വിളിപ്പിച്ചത്. ഇഡി ചോദിച്ച കാര്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി. ചന്ദ്രികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഇടപെടാറില്ല. അതുകൊണ്ട് തന്നെ ചന്ദ്രികയിലെ എല്ലാ കാര്യങ്ങളും താൻ അറിയണമെന്ന് നിർബന്ധമില്ലെന്നും എംകെ മുനീർ മാധ്യമങ്ങളോട് പറഞ്ഞു. (chandrika case mk muneer)

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിലവലിൽ ഇപ്പോൾ ഇ ഡി എം കെ മുനീറിന്റെ മൊഴിയെടുത്ത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ കൊച്ചി ഓഫീസിലായിരുന്നു നടപടികൾ.

Read Also : ചന്ദ്രിക കള്ളപ്പണ കേസ്; എം കെ മുനീറിന്റെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

നേരത്തെ കെ ടി ജലീലിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു, തൊട്ടുപിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിലവിൽ ഇപ്പോൾ എം കെ മുനീറിന്റെ മൊഴിയും രേഖപ്പെടുത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് വിജിലൻസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്‌തത്‌ പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇ ഡി കേസ് ഏറ്റെടുക്കുകയും പിന്നീട് അന്വേഷണവുമായി മുന്നോട്ട് പോവുകയും ചെയ്‌തത്‌. തുടർന്നുള്ള ദിവസങ്ങളിൽ ലീഗുമായും ചന്ദ്രിക ദിനപത്രവുമായും ബന്ധപ്പെട്ട ആളുകളെ മൊഴിയെടുക്കാൻ വിളിപ്പിക്കും എന്നുള്ളതാണ് ഇ ഡി യിൽ നിന്നും ഔദ്യോഗികമായി ലഭിക്കുന്ന വിവരം.

Story Highlights : chandrika case mk muneer response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top