Advertisement

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍: ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് 136 റണ്‍സ് വിജയലക്ഷ്യം

October 13, 2021
1 minute Read

ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 136 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ കൊല്‍ക്കത്ത ബൗളര്‍മാര്‍ 20 ഓവറില്‍ 135 റണ്‍സിലൊതുങ്ങി. 36 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റ് വീഴ്ത്തി.

മധ്യ ഓവറുകളില്‍ വിക്കറ്റ് നഷ്ടമായില്ലെങ്കിലും കൊല്‍ക്കത്ത സ്പിന്നര്‍മാരും പേസര്‍മാരും ഡല്‍ഹിയെ വരിഞ്ഞുകെട്ടി. പവര്‍ പ്ലേയില്‍ 38 റണ്‍സടിച്ച ഡല്‍ഹി എട്ടാം ഓവറിലാണ് 50 റണ്‍സ് കടന്നത്. എന്നാല്‍ പിന്നീടുള്ള നാലോവറില്‍ 21 റണ്‍സ് മാത്രമാണ് ഡല്‍ഹിക്ക് കൂട്ടിച്ചേര്‍ക്കാനായത്. ഇതിനിടെ വണ്‍ഡൗണായി എത്തിയ മാര്‍ക്കസ് സ്റ്റോയ്നിന്‍റെ(18) വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

ഐപിഎല്ലിൽ ഡൽഹിയും കൊൽക്കത്തയും നേർക്കുനേർ വരുന്ന ഇരുപത്തിയൊൻപതാമത്തെ മത്സമാണ് ഇന്നത്തേത്. ഇതുവരെ കളിച്ച 28 മത്സരങ്ങളില്‍ കൊൽക്കത്ത പതിനഞ്ചിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു. ഒരു കളി ഉപേക്ഷിച്ചു. സീസണിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ കളിയിൽ ജയിച്ചു. ഇന്ത്യൻ പാദത്തിൽ ഡൽഹി ഏഴ് വിക്കറ്റിന് ജയിച്ചപ്പോൾ യുഎഇ പാദത്തിൽ കൊൽക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചു.

Story Highlights : ipllive-score-update-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top