Advertisement

ലഖിംപൂ‍ർ: അജയ് മിശ്രയെ പുറത്താക്കണം; രാഷ്ട്രപതിയെ കണ്ട് രാഹുലും പ്രിയങ്കയും

October 13, 2021
0 minutes Read

ലഖീംപൂർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. വിഷയത്തിൽ സർക്കാരുമായി സംസാരിക്കുമെന്ന് രാഷ്ട്രപതി അറിയിച്ചു.

രണ്ട് സുപ്രീം കോടതി സിറ്റിംഗ് ജഡ്ജിമാർ ലഖിംപൂർ സംഭവം അന്വേഷിക്കണമെന്നും കൊലപാതകം നടത്തിയവരെ ശിക്ഷിക്കണമെന്നും രാഷ്ട്രപതിയെ കണ്ടശേഷം രാഹുൽ ഗാന്ധി പറഞ്ഞു. മരിച്ച കർഷകരുടെ കുടുംബങ്ങളെ കണ്ടിരുന്നെന്നും അവർക്ക് നീതി വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

സാധാരണക്കാർക്ക് നീതി കിട്ടുമെന്ന് ഉറപ്പ് വരുത്താൻ അജയ് മിശ്രയുടെ രാജി വേണമെന്ന് പ്രിയങ്കയും പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ പുറത്താക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ കെ ആന്‍റണി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഖെ എന്നവരാണ് രാഷ്ട്രപതിഭവനിലെത്തിയത്.

നേരത്തെ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ആശിഷ് മിശ്രയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പൊലീസും വക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top