Advertisement

നിലപാടില്‍ പിന്നോട്ടില്ല; വാജ്‌പേയിയുടെ പഴയ വിഡിയോ പങ്കുവെച്ച് വരുൺ ഗാന്ധി

October 14, 2021
2 minutes Read

ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി എംപി വരുൺ ഗാന്ധി. കർഷകരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ അന്തരിച്ച മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയ് പ്രസംഗിക്കുന്ന പഴയ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് വരുണ്‍ തന്റെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കുന്നത്.

“വലിയ ഹൃദയമുള്ള നേതാവിൽ നിന്നുള്ള വിവേകപൂർണ്ണമായ വാക്കുകൾ” എന്ന ക്യാപ്ഷനോടെയാണ് വരുണ്‍ വിഡിയോ പങ്കുവെച്ചിട്ടുള്ളത്. 1980 ൽ കർഷകരെ അടിച്ചമർത്തുന്നതിനെതിരെ അന്നത്തെ ഇന്ദിരാഗാന്ധി സർക്കാറിന് വാജ്പേയ് മുന്നറിയിപ്പ് നൽകുന്നതാണ് വിഡിയോയിൽ.

“കർഷകരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ സർക്കാരിന് മുന്നറിയിപ്പ് നൽകുക. ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കരുത്… ഞങ്ങൾക്ക് ഭയമില്ല…. കർഷകരെ രാഷ്ട്രീയത്തിനായി ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല… അവരുടെ ആവശ്യങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു. സർക്കാർ കർഷകരെ ഭയപ്പെടുത്താനോ നിയമങ്ങൾ ദുരുപയോഗം ചെയ്യാനോ ശ്രമിച്ചാൽ ഞങ്ങളും അവരുടെ ഭാഗമാകും” വാജ്പേയ് വിഡിയോയിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top