Advertisement

അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു ; വഴി തെരഞ്ഞെടുത്തത് ഗൂഗിൾ മാപ്പ് നോക്കി

October 14, 2021
1 minute Read
attappady trailer overturned

അട്ടപ്പാടി ചുരത്തിൽ ട്രെയിലർ മറിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രെയിലറുകളാണ് അപകടത്തിൽപ്പെട്ടത്. കേബിളുകളുമായി പോയിരുന്ന ട്രൈലറുകളിൽ ഒന്ന് ഏഴാം വളവിൽ മറിയുകയും മറ്റൊന്ന് വഴിയിൽ കുടുങ്ങുകയുമായിരുന്നു.

കോയമ്പത്തൂരിലേക്ക് പോയിരുന്ന ട്രൈലറുകളുടെ ഡ്രൈവർമാർ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചതാണ് ചുരം റോഡിലേക്ക് കയറാൻ കാരണം. ഗൂഗിൾ മാപ്പ് നോക്കി എളുപ്പ വഴി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറയുന്നു. എന്നാൽ വഴിയിൽ ട്രെയ്‌ലറുകൾക്ക് തടസം അനുഭവപ്പെടുകയായിരുന്നു.

Read Also : ഗൂഗിൾ മാപ്പ് നോക്കി യാത്ര; കാർ അണക്കെട്ടിൽ വീണ് ഒരു മരണം

അട്ടപ്പാടിയിലേക്ക് പോകേണ്ടതും മണ്ണാർക്കാട്ടേക്ക് ഇറങ്ങേണ്ടതുമായ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങിയിരിക്കുകയാണ്. രണ്ട് വാഹനങ്ങളും മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്

Story Highlights : attappady trailer overturned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top