Advertisement

ലഖിംപൂർ കർഷക കൊലപാതകം; ആശിഷ് മിശ്രയുടേത് ‘റെഡ് കാർപറ്റ് അറസ്റ്റ്’: അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർഷക നേതാവ് രാകേഷ് ടികായത്

October 14, 2021
2 minutes Read

ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കർഷകനേതാവ് രാകേഷ് ടികായത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റ് റെഡ് കാർപറ്റ് അറസ്റ്റാണെന്ന് ടികായത് ആരോപിച്ചു.

കർഷകർക്കിടയിലേക്ക് ഓടിച്ചുകയറ്റിയ ഒരു കാറിൽ ആശിഷ് മിശ്രയുണ്ടായിരുന്നു. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രയുടെ അച്ഛനായ അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോവില്ലെന്ന് രാകേഷ് ടികായത് പറഞ്ഞു. നിക്ഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ അജയ് മിശ്ര രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also : അജയ് മിശ്ര രാജിവയ്‌ക്കേണ്ടെന്ന് ബിജെപി; തെളിവുകള്‍ കണ്ടെത്തിയാല്‍ മാത്രം രാജി മതി

അതേസമയം, ഒക്ടോബർ 18ന് ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ ട്രെയിൻ തടയൽ സമരവും ഒക്ടോബർ 26ന് ലഖ്‌നൗവിൽ ബിഗ് കിസാൻ പഞ്ചായത്തും സംഘടിപ്പിക്കുമെന്ന് ടികായത് പറഞ്ഞു.

Read Also : ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ ചിതാഭസ്മവും വഹിച്ചുക്കൊണ്ടുള്ള പ്രതിഷേധ യാത്രയ്ക്ക് ഇന്ന് തുടക്കം

Story Highlights : Farmer Leader Rakesh Tikait On Ashish mishra’s Arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top