ലഖിംപൂർ ഖേരി; കൊലപാതകം പുനരാവിഷ്ക്കരിച്ച് പൊലീസ്; ആശിഷ് മിശ്രയുമായി സ്ഥലത്ത് തെളിവെടുപ്പ്
October 14, 2021
0 minutes Read
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ 4 കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അപകട സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു. കൂട്ടുപ്രതി അങ്കിത് ദാസിനൊപ്പമാണ് ആശിഷ് മിശ്രയെ സംഭവസ്ഥലത്ത് എത്തിച്ചത്.
പ്രതികളുമായി പൊലീസ് കൊലപാതകം പുനരാവിഷ്ക്കരിച്ചു. പൊലീസ് വാഹങ്ങളുടെ സഹായത്തോടെയാണ് സംഭവം പുനരാവിഷ്ക്കരിച്ചത്.
ലഖിംപുര്‍ ഖേരി ആക്രമണവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റിലായി. ഇതുവരെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement