ഇന്നത്തെ പ്രധാന വാർത്തകൾ (14-10-2021)

കണ്ണീരായി കുടവട്ടൂർ; ധീരജവാന് വിട ( oct 14 news headlines )
ധീരജവാന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ സംസ്‌കാരം കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പിൽ നടന്നു. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച ഭൗതിക ശരീരം ഇന്ന് കുടവട്ടൂർ എൽ.പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദർശനത്തിനു വച്ചു. ശഷം സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
പ്ലാസ്റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കും : മന്ത്രി എം വി ഗോവിന്ദൻ
പ്ലാസ്റ്റിക് നിരോധനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. ജില്ലാ അടിസ്ഥാനത്തിൽ കൃത്യമായ പരിശോധനകൾ നടത്തുമെന്നും മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി. ട്വന്റിഫോർ ഇംപാക്ട്.
മോൻസൺ കേസ് : അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ച് വരുത്തുന്നത്. അനിതയുടെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും.
താമരശേരിയിൽ സിപിഐഎം കൊടികുത്തിയ ഫാക്ടറി കടം കയറി ജപ്തി ചെയ്തു
കോഴിക്കോട് താമരശേരിയിൽ സിപിഐഎം കൊടികുത്തിയ ഫാക്ടറി കടം കയറി ജപ്തി ചെയ്തു. താമരശേരി കുപ്പായക്കോട്ടെ റബ്ബർ ഫാക്ടറിയും ഉടമയായ സ്ത്രീയുടെ വീടും ബാങ്ക് അധികൃതർ ഇന്നലെ ജപ്തി ചെയ്തു. എന്നാൽ ഫാക്ടറി നടത്തിപ്പിലെ അപാകതയാണ് കടം കയറാൻ കാരണമെന്നും സമരം ചെയ്തിട്ടില്ലെന്നും സി.പി.എം പ്രാദേശിക നേതൃത്വം വിശദീകരിച്ചു.
ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തൽ; കോൺഗ്രസിന്റെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ
ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തലുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ. ദേശസുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനത്തെ മാനിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.
ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയും കൂടി. കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.74 രൂപയും പെട്രോൾ ലീറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസലിന് 100.57 രൂപയും പെട്രോളിന് 106.73 രൂപയുമായി. കോഴിക്കോട് ഡീസലിന് 98.90 രൂപയും പെട്രോളിന് 105.27 രൂപയുമാണ് ഇന്നത്തെ വില.
Story Highlights : oct 14 news headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here