Advertisement

ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

October 15, 2021
1 minute Read
terrorists killed jammu kashmir

ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും ശ്രീനഗറിലുമാണ് സൈനിക നടപടി ഉണ്ടായത്. ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനായ റാഷിദ് അഹ്മദിനെ കൊലപ്പെടുത്തിയ ഭീകരനെയാണ് ശ്രീനഗറിൽ സൈന്യം വധിച്ചത്. ഭീകര വാദി പട്ടികയിലുള്ള ഷാഹിദ് ബഷീർ ഷൈഖിനെ പുൽവാമയിൽ വച്ച് വധിച്ചു.

പ്രൊബേഷൻ എസ്ഐ ആയ റാഷിദ് അഹ്മദിനെ നവംബർ 12ന് ഭീകരർ വധിച്ചിരുന്നു. ഇത് വലിയ രീതിയിൽ ചർച്ചയായി. ഒരു തീവ്രവാദി പകൽ സമയത്ത് എല്ലാവരുടെയും കൺമുന്നിൽ വച്ചാണ് കൃത്യം നടത്തിയത്. ഈ ഭീകരനെയാണ് ഇന്ന് സൈന്യം വധിച്ചത്. ജമ്മു കശ്മീർ പൊലീസും സിആർപിഎഫും അടങ്ങിയ സംഘമാണ് സൈനിക നടപടി നടത്തിയത്.

എകെ 47 അടക്കമുള്ള ആയുധങ്ങൾ ഷാഹിദ് ബഷീർ ഷൈഖിൻ്റെ പക്കൽ നിന്ന് കണ്ടെടുത്തു. ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ തെരച്ചിൽ തുടരുകയാണ്.

Story Highlights : 2 terrorists killed in jammu kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top