ഐപിഎൽ ഫൈനൽ; ചെന്നൈക്ക് ബാറ്റിംഗ്

ഐപിഎൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡെഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.
ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. അതേസമയം, കൊൽക്കത്ത മുൻപ് രണ്ട് വട്ടം ഐപിഎൽ ജേതാക്കളായിട്ടുണ്ട്. ആദ്യ പകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കിയാൽ കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. എന്നാൽ ഒത്തിണക്കത്തോടെ കളിക്കുന്നതിൽ കൊൽക്കത്തയാണ് മുന്നിൽ.
Story Highlights : ipl csk batting kkr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here