‘കനകം കാമിനി കലഹം’ ഒടിടിയിൽ

നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. റിലീസ് തീയതി എപ്പോഴാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടില്ല. നിവിൻ പോളിയുടെ ആദ്യ ഒടിടി റിലീസാണ് കനകം കാമിനി കലഹം. ഹോട്ട്സ്റ്ററിൽ വേൾഡ് പ്രീമിയറായി റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് ഇത്.
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്.
Story Highlights : kanakam kamini kalaham disney hotstar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here