കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം; പട്ടിക തയാറാക്കിയത് ഏകപക്ഷീയമെന്ന് വിമര്‍ശനം

കെപിസിസി പുനഃസംഘടനാ ചര്‍ച്ചയില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. കെപിസിസി പട്ടികയില്‍ ചര്‍ച്ച നടത്തിയില്ലെന്നാണ് ആരോപണം. പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായെന്നും വിമര്‍ശനമുയര്‍ന്നു. പട്ടികയ്‌ക്കെതിരെ താരിഖ് അന്‍വറിന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ പരാതി നല്‍കി. kpcc reorganisation
മൂന്നുദിവസം മുന്‍പാണ് കെപിസിസി ഭാരവാഹി പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറിയത്. പക്ഷേ ഇതുവരെയും പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. സംസ്ഥാന ഘടകം നല്‍കിയ പേരുകള്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ പല വെട്ടിത്തിരുത്തലുകള്‍ക്കും വിധേയമായെന്നാണ് ഗ്രൂപ്പ് നേതാക്കളുള്‍പ്പെടെ ഉന്നയിക്കുന്ന ആക്ഷേപം.
കെ സി വേണുഗോപാലിനെ ലക്ഷ്യം വെച്ചുകൊണ്ടാണ് നേതാക്കള്‍ മുന്നോട്ടുപോകുന്നതെന്നും പരാതിയുണ്ട്. സമാനപരാതികളുമായാണ് വര്‍ക്കിങ് പ്രസിഡന്റുമാരും ഉന്നയിക്കുന്നത്. ആരൊക്കെയാണ് പട്ടികയിലുള്ളതെന്ന് തങ്ങള്‍ക്കറിയില്ല എന്നാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ പരാതിയില്‍ കെ സി വേണുഗോപാലിന്റെ പേരുപറയുകയോ പ്രത്യക്ഷ വിമര്‍ശനം നടത്തുകയോ നേതാക്കള്‍ ചെയ്തില്ല. അതേസമയം ഡല്‍ഹിയിലുള്ള ചില ഇടപെടലുകളിലാണ് നേതാക്കള്‍ പരാതി ഉന്നയിക്കുന്നത്. മുതിര്‍ന്ന പല നേതാക്കളെയും ഒഴിവാക്കിയെന്ന ആക്ഷേപവുമുണ്ട്.
Story Highlights : kpcc reorganisation