Advertisement

തിരുവനന്തപുരം വിമാനത്താവളത്തിന് കൂടതൽ വികസനം വേണം, പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നു; ശശി തരൂർ എം പി

October 15, 2021
Google News 2 minutes Read

തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതൽ വികസനം വേണമെന്ന് ശശി തരൂർ എം പി. വികസനം വരുന്നതോടെ ടെക്‌നോ പാർക്ക് ഉൾപ്പെടെയുള്ള മേഖലയിൽ വലിയ മാറ്റം വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യം അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്തല്ല വികസനം കൊണ്ടുവരേണ്ടതെന്നും പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നെന്നും ശശി തരൂർ എം പി കൂട്ടിച്ചേർത്തു.

പരിഗണിക്കാൻ ആരുമില്ലാതിരുന്ന തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശശി തരൂർ എം പി പറഞ്ഞു. ഗതാഗത സൗകര്യത്തിന്റെ അഭാവം കൊണ്ടാണ് തിരുവനന്തപുരത്ത് വൻകിട കമ്പനികളൊന്നും നിക്ഷേപത്തിന് തയാറാകാത്തതെന്നും വിമാനത്താവളം ആര് ഏറ്റെടുത്തലും ഈ നാടിന് നന്മയുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ഇന്ന് മുതൽ അദാനി ഗ്രൂപ്പിന്

Story Highlights : trivandrum Airport needs further development: shashi tharoor MP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here