അംഗീകാരം നേടി തന്നത് രോഗം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി “റുമൈസ ഗെല്‍ഗി”

റുമൈസ ഗെല്‍ഗി എന്ന ഇരുപത്തിനാലുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത എന്ന ലോക റെക്കോർഡാണ് റുമൈസ സ്വന്തമാക്കിയിരിക്കുന്നത്. 7 അടി 7 ഇഞ്ച് അഥവാ 215.16 സെന്റിമീറ്ററാണ് വനിതയുടെ ഉയരം. തുർക്കിയാണ് റുമൈസയുടെ സ്വദേശം. ഈ റെക്കോർഡ് സ്വന്തമാക്കിയത് പോലെ അത്ര എളുപ്പമല്ല ഈ ഉയരുമെന്നാണ് റുമൈസ പറയുന്നത്. വളരെ അപൂർവമായ രോഗമാണ് ഈ അവസ്ഥയ്ക്ക് പിന്നിൽ. ‘വീവര്‍ സിന്‍ഡ്രോം’ എന്ന ജനിതക രോഗമാണ് റുമൈസയുടെ ഉയരത്തിന് പിന്നിലെ കാരണം. യഥാർത്ഥത്തിൽ ഈ ഉയരം കൊണ്ട് വളരെയധികം ബുദ്ധിമുട്ടുകയാണ് ഇവർ. ഉയരം കൊണ്ടുള്ള പ്രശ്നത്തിനെക്കാൾ ഉപരി ശാരീരിക പ്രശ്നങ്ങൾ കൊണ്ടും വളരെയധികം കഷ്ടപാടാണ് ഇപ്പോൾ നേരിടുന്നത്.
ഈ ഉയരം വെച്ച് നടക്കാനോ ഒരടി മുന്നോട്ട് വെക്കാനോ സാധിക്കില്ല. വീല്‍ ചെയറിന്റെയോ വാക്കിംഗ് ഫ്രെയിമിന്റെയോ സഹായമില്ലാതെ റുമൈസയ്ക്ക് ചലിക്കാൻ സാധിക്കില്ല എന്നതാണ് വസ്തുത. മാത്രവുമല്ല ആരുടെയെങ്കിലും സഹായവും ആവശ്യമാണ്. അത്ര ശ്രദ്ധയോട് കൂടി മാത്രമേ റുമൈസയ്ക്ക് ചലിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഈ റെക്കോർഡ് റുമൈസയ്ക്ക് ഒരിക്കലും അംഗീകാരമല്ല. കഷ്ടപ്പാടിന്റെ ദിവസങ്ങളാണ്. എങ്കിലും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത് മോശമല്ല എന്ന് ചിന്തിക്കാനാണ് താൻ ഇഷ്ടപെടുന്നത് എന്നാണ് റുമൈസ പറയുന്നത്. ഈ വ്യത്യസ്തത തന്നെയാണ് ഈ നേട്ടം കൊണ്ട് വന്നതും. അതുകൊണ്ട് തന്നെ എന്റെ രോഗത്തെ കുറിച്ചും സമാനമായ രോഗങ്ങളെ കുറിച്ചും ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഈ അവസരം ഉപയോഗിക്കുമെന്നാണ് റുമൈസയുടെ തീരുമാനം.
Read Also : മരുഭൂമിയുടെ നടുവിലൊരു കണ്ണ്; ഇതൊരു അത്ഭുത കാഴ്ച…
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷനും തുർക്കിയിൽ നിന്നാണ്. സുൽത്താൻ കോസെൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഇവരെ നേരിട്ട് ഒരു തവണ കാണുക എന്നാതാണ് ഇപ്പോഴത്തെ റുമൈസയുടെ ആഗ്രഹം. നമുക്ക് ഒരു പരിചിതമല്ലാത്ത രോഗവും അതിന്റെ ദുഷ്കരമായ അവസ്ഥയുമാണ് റുമൈസയിലൂടെ ഈ ലോകം അറിയുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here