Advertisement

കനത്തമഴ; ഇടുക്കിയിൽ രാത്രികാല യാത്രാ നിരോധനം

October 16, 2021
2 minutes Read
ban night ride idukki

കനത്തമഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തി. ഈ മാസം 21 വരെയാണ് നിരോധനമേർപ്പെടുത്തിയത്. വിനോദ സഞ്ചാര മേഖലയിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേർപ്പെടുത്തി. ജനം അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

ഇടുക്കിയിൽ തൊഴിലുറപ്പ് ജോലികൾ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയും മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുമുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.

ഇടുക്കിയിൽ ഇന്ന് രാവിലെ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. കുമളി-കോട്ടയം റോഡിൽ കുട്ടിക്കാനത്തിന് താഴെ ഉരുൾപൊട്ടി. പുല്ലുപാറയിലാണ് ഉരുൾപൊട്ടിയത്. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇടുക്കിയിൽ കൺട്രോൾ റൂമുകൾ തുറന്നു

താലൂക്ക്തല കൺട്രോൾ റൂം നമ്പറുകൾ

പീരുമേട്- 04869 232077
ഉടുമ്പൻചോല- 04868 232050
ദേവികുളം- 04865 264231
ഇടുക്കി- 04862 235361
തൊടുപുഴ- 04862 222503

ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ

04862 233111
04862 233130
9383463036

Story Highlights : ban night ride idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top