ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസിയുടെ സേവനം നൽകാൻ നിർദേശിച്ച് ആന്റണി രാജു

മഴക്കെടുതിയിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകി മന്ത്രി ആന്റണി രാജു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെ എസ് ആർ ടി സി യുടെ സേവനം നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ അഞ്ച് റെസ്ക്യു -കം – ആംബുലൻസ് തയാറാക്കാനും മന്ത്രി നിർദേശിച്ചു. മണ്ണിടിച്ചിലുള്ള പ്രദേശത്ത് കെ എസ് ആർ ടി സി സർവീസ് താത്ക്കാലികമായി നിർത്തിവയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു . കൂടാതെ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.
അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂർ സംസ്ഥാനത്ത് ജാഗ്രതാനിർദേശമുണ്ട്. തെക്കൻ-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
അതേസമയം മണിമലയാറ്റില്‍ രണ്ടിടത്ത് ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായതോടെ കേന്ദ്ര ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കി. പമ്പയില്‍ ഇറങ്ങരുതെന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുണ്ട്.
പീച്ചി ഡാമിന്റെ ഷട്ടറുകള്‍ 12 ഇഞ്ച് വരെ ഉയര്‍ത്തും. വാഴാനി ഡാമിന്റെ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തും.പെരിങ്ങല്‍കുത്ത് ഡാമിന്റെ സ്ലൂയിസ് വാല്‍വ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോത്തുണ്ടി ഡാമിന്റെ മൂന്ന് സിപില്‍വേ ഷട്ടറുകള്‍ 5 സെ.മി ഉയര്‍ത്തി.
Read Also : സൈന്യം കോട്ടയത്ത് എത്തി; പമ്പയിൽ ഇറങ്ങരുതെന്ന് ഭക്തർക്ക് മുന്നറിയിപ്പ്
അതിരപ്പിള്ളി, മലക്കപ്പാറ പ്രദേശങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കല്ലാര്‍ ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയതിനാല്‍ കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്കും ചിന്നാര്‍ പുഴയുടെ തീരത്തുളളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.
Read Also :രക്ഷാപ്രവർത്തനം; പീരുമേട്ടിലേക്ക് എൻഡിആർഎഫ് സംഘത്തെ അയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
Story Highlights : Heavy rain : Service of KSRTC for relief operations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here