സാഫ് കപ്പ് ഫുട്ബോൾ ഫൈനൽ; ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും

സാഫ് കപ്പ് ഫുട്ബോളിൽ കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. നേപ്പാളാണ് എതിരാളി. നേപ്പാൾ ആദ്യമായാണ് ഫെെനലിൽ കടക്കുന്നത്. ഇന്ത്യ ഏഴുതവണ ചാമ്പ്യന്മാരായിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ് മത്സരം. അവസാനമത്സരത്തിൽ മാലിദ്വീപിനെ തോൽപ്പിച്ചാണ് ഫെെനൽ ഉറപ്പാക്കിയത്.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
ഇഗർ സ്റ്റിമച്ചിനുകീഴിൽ ആദ്യകിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇരട്ടഗോൾ നേടിയ സുനിൽ ഛേത്രിയാണ് ഫെെനലിലേക്ക് നയിച്ചത്. രാജ്യാന്തര ഫുട്ബോളിൽ 79 ഗോൾ തികച്ച ഛേത്രിക്ക് ഒരെണ്ണംകൂടി നേടിയാൽ അർജന്റീന താരം ലയണൽ മെസിക്കൊപ്പമെത്താം. 123 മത്സരങ്ങളിൽ നിന്ന് രാജ്യത്തിനായി 79 ഗോളുകൾ നേടി പട്ടികയിൽ ആറാം സ്ഥാനത്താണ് മുപ്പത്തിയെട്ടുകാരനായ ഛേത്രി.
Story Highlights : saff cup-final-today-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here