സ്കൂളിൽ വച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു; പ്രധാനാധ്യാപകൻ അറസ്റ്റിൽ

സ്കൂളിൽ വച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകൻ കേശ യാദവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലാണ് സംഭവം. സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകനായ 31കാരനാണ് അറസ്റ്റിലായത്.
ഈ മാസം അഞ്ചിനാണ് അറസ്റ്റിനു കാരണമായ സംഭവം നടന്നത്. ക്ലാസ് അവസാനിച്ചതിനു ശേഷം സ്കൂളിൽ തന്നെ തുടരാൻ അധ്യാപകൻ കുട്ടിയോട് ആവശ്യപ്പെട്ടു. തുടർന്ന് മറ്റു കുട്ടികൾ പോയതിനു ശേഷം ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവം ആരോടും പറയരുതെന്ന് അധ്യാപകൻ കുട്ടിയെ ഭീഷണിപ്പെടുത്തി. ഒൻപതു ദിവസം കുട്ടി വിവരം മറച്ചുവച്ചു. വ്യാഴാഴ്ച രാവിലെ സ്കൂൾ പുസ്തകത്തിൽ ഹെൽപ് ലൈൻ നമ്പർ ശ്രദ്ധിച്ച കുട്ടി വിവരം ഹെല്പ് ലൈനെ അറിയിച്ചു. ഇതേ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
“കുട്ടി കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു. ഏറെ വൈകാതെ ശിശു സംരക്ഷണ സമിതി കുട്ടിയെ ബന്ധപ്പെടുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് നടപടി സ്വീകരിച്ചു. അധ്യാപകൻ കുട്ടിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും മെസേജുകളും അയക്കുമായിരുന്നു. പക്ഷേ, ബലാത്സംഗത്തിനു ശേഷം അയാൾ അതൊക്കെ ഡിലീറ്റ് ചെയ്തു.”- പൊലീസ് അറിയിച്ചു.
Story Highlights : teacher raped 7th standard student rajasthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here