മുന്ദ്ര തുറമുഖം ഏത് സംസ്ഥാനത്താണ്? എൻ സി ബിയെ വിമര്‍ശിച്ച് ഉദ്ധവ് താക്കറെ

പ്രശസ്തിക്കായി സെലിബ്രിറ്റികളുടെ പിന്നാലെ പോവുകയാണ് എന്‍സിബി ചെയ്യുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സെലിബ്രിറ്റികളെ ലക്ഷ്യം വെച്ച്, മഹാരാഷ്ട്ര മയക്കുമരുന്നിന്‍റെ കേന്ദ്രമാണെന്ന പ്രതീതിയുണ്ടാക്കാനാണ് ശ്രമമെന്നും താക്കറെ കുറ്റപ്പെടുത്തി. ശിവസേനയുടെ വാര്‍ഷിക റാലിയില്‍ സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ
“അവര്‍ സെലിബ്രിറ്റികളെ പിടികൂടുന്നു, ഫോട്ടോ എടുക്കുന്നു, ബഹളമുണ്ടാക്കുന്നു. ഗുജറാത്തില്‍ അദാനി ഗ്രൂപ്പ് ഓപ്പറേറ്റ് ചെയ്യുന്ന മുന്ദ്ര തുറമുഖത്തു നിന്ന് 3000 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുന്ദ്ര തുറമുഖം ഏത് സംസ്ഥാനത്താണ്?” – ഉദ്ധവ് താക്കറെ ചോദിച്ചു
“എന്‍സിബി കഞ്ചാവ് പൊതികള്‍ പിടികൂടുമ്പോള്‍ ഞങ്ങളുടെ പൊലീസ് 150 കോടിയുടെ മയക്കുമരുന്ന് പിടികൂടി. നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യൂ. ഞങ്ങളുടെ പൊലീസ് ധീരന്മാരാണ്.. രാജ്യത്തെ യുവതലമുറ തൊഴിലില്ലായ്മ കാരണം വലയുന്നു. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പറഞ്ഞ് അവരെ ക്രിമിനലെന്ന് മുദ്ര കുത്തുന്നു”- താക്കറെ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here