തിരുവനന്തപുരത്ത് റോഡരികിൽ പൊട്ടിവീണ കേബിളിൽ കുടുങ്ങി കാർ അപകടം; ഒരുമരണം

തിരുവനന്തപുരത്ത് റോഡിൽ പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ലക്ഷം വീട് കോളനിയിൽ ലില്ലിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു നാല് പേർക്കും പരുക്കേറ്റിട്ടുണ്ട്. മണിയൻ , ധർമദാസ് ഉൾപ്പെടെ നാല് പേർക്കാണ് പരുക്കേറ്റത്. മണിയന്റെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
രാത്രി ഏഴരയോടെ തിരുവനന്തപുരം പാനക്കോടാണ് സംഭവം ഉണ്ടായത്. പൊട്ടികിടന്ന കേബിളിൽ കുടുങ്ങി കാർ നിയന്ത്രണം തെറ്റി റോഡരികിലെ പോസ്റ്റിലും നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ പ്രദേശത്ത് മഴ ശക്തമായിരുന്നു. റോഡിനരികെ കേബിൾ കിടക്കുന്നത് ശ്രദ്ധയിൽപെട്ട് ഇവർ സഞ്ചരിച്ച കാർ വെട്ടിച്ച് മാറ്റിയപ്പോഴാണ് കാർ കേബിളിൽ കുടുങ്ങി വലിയ അപകടത്തിന് കാരണമായത്.
Read Also : രക്ഷാപ്രവര്‍ത്തനത്തിനായി കരസേനാ സംഘമെത്തി; ഒറ്റപ്പെട്ട് കൂട്ടിക്കല്‍ പഞ്ചായത്ത്
Story Highlights : Car accident trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here