ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കൂട്ടിക്കലിലെത്തി ട്വന്റിഫോര്‍ സംഘം; അപകടമുണ്ടായത് രാവിലെയെന്ന് നാട്ടുകാര്‍

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കൂട്ടിക്കലിലെത്തി ട്വന്റിഫോര്‍ സംഘം. കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ രണ്ടിടങ്ങളിലാണ് ഇന്ന് ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയും ഉരുള്‍പൊട്ടിയതും ഗതാഗതതടസം സൃഷ്ടിച്ചതോടെ വാഹനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും പ്രദേശത്തേക്ക് എത്തിച്ചേരാന്‍ കഴിയാതെ വരികയായിരുന്നു. 2018ലെ പ്രളയസമയത്തുപോലും കാണാത്ത സാഹചര്യമാണ് നിലവില്‍ കൂട്ടിക്കലിലുണ്ടായതെന്ന് പ്രദേശവാസി ട്വന്റിഫോറിനോട് പറഞ്ഞു.

‘രാവിലെ ഏതാണ്ട് 9.30 ഓടുകൂടിയാണ് ഉരുള്‍പൊട്ടലുണ്ടായത്. എളങ്കാടാണ് ആദ്യം അപകടമുണ്ടായത്. റോഡരികിലെ മൂന്ന് കടകളും നാല് വീടുകളുമാണ് തകര്‍ന്നത്. വെള്ളം ഉയരാന്‍ തുടങ്ങിയതോടെ മതിലിനു മുകളിലൂടെ വരെ ആളുകള്‍ ചാടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. കൂട്ടിക്കല്‍ ഭാഗത്ത് മാത്രം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായി. നിലവില്‍ ഏഴുപേരെയാണ് കണ്ടെത്തിയത്. കഴിഞ്ഞ പ്രളയങ്ങളിലൊന്നും ഇത്തരത്തില്‍ വെള്ളം പൊങ്ങുകയോ ഉരുള്‍പൊട്ടുകയോ ചെയ്യാത്ത പ്രദേശമാണ് കൂട്ടിക്കല്‍’. പ്രദേശവാസി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കരസേനാ സംഘം കൂട്ടിക്കലിലെത്തി. മേജര്‍ അബിന്‍ പോളിന്റെ നേതൃത്വത്തില്‍ 40 അംഗ കരസേനാ സംഘമാണ് കൂട്ടിക്കലിലെത്തിയത്. സംഘം സെന്റ് ജോര്‍ജ് സ്‌കൂളില്‍ ക്യാംപ് ചെയ്യും. കരസേനയ്‌ക്കൊപ്പം എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സും കൂട്ടിക്കലില്‍ എത്തിയിട്ടുണ്ട്.

Read Also : രക്ഷാപ്രവര്‍ത്തനത്തിനായി കരസേനാ സംഘമെത്തി; ഒറ്റപ്പെട്ട് കൂട്ടിക്കല്‍ പഞ്ചായത്ത്
നിരവധി കുടുംബങ്ങളെയാണ് തൊട്ടടുത്തുള്ള സ്‌കൂളിലൊരുക്കിയ ദുരിതാശ്വാസ ക്യംപിലേക്കുമാറ്റിയത്. മഴ തുടരുമ്പോഴും കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. 12 പേര്‍ അപകടത്തില്‍പ്പെട്ടെന്നും മൂന്ന് പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ടെങ്കിലും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. മണ്ണൊലിപ്പില്‍ പ്രദേശത്തെ ഭൂരിഭാഗം റോഡുകളും തകര്‍ന്നു.
Story Highlights : koottikal rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here