ഉരുൾപൊട്ടലിൽപെട്ട് വിനോദസഞ്ചാരി കുടുംബം; രക്ഷകനായി കെഎസ്ആർടിസി ജീവനക്കാരൻ

ഉരുൾപൊട്ടലിൽപെട്ട വിനോദസഞ്ചാരി കുടുംബത്തിന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാരൻ. ഇടുക്കി പുല്ലുപാറയിൽ ഇന്നലെയാണ് സംഭവമുണ്ടായത്. ഉരുൾപൊട്ടുന്നത് കണ്ട് കാറിൽ നിന്നിറങ്ങുന്നതിനിടെ ഗുജറാത്ത് സ്വദേശിയായ ബിപിൻ കുമാർ പട്ടേലും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ കെഎസ്ആർടിസി കണ്ടക്ടർ രക്ഷകനായി എത്തുകയായിരുന്നു.
കുമളി-മുണ്ടക്കയം ദേശീയപാതയിലാണ് അപകടമുണ്ടായത്. കാറിൽ കുമളിയിലേക്കുള്ള യാത്രയിലായിരുന്നു ബിപിൻ കുമാർ പട്ടേലും കുടുംബവും. ഇതിനിടെയാണ് ഉരുൾപൊട്ടലുണ്ടായത്. ബിപിൻ കുമാർ പട്ടേലും ഭാര്യയും മകനും ഡ്രൈവറുമടങ്ങുന്ന സംഘം ഉരുൾപൊട്ടലിൽപെട്ടു. ഇതിനിടെയാണ് കെഎസ്ആർടിസി കണ്ടക്ടർ ജയ്‌സൺ ജോസഫ് അവസരോചിതമായി ഇടപെട്ട് നാല് പേരെയും രക്ഷപ്പെടുത്തിയത്. വെള്ളപ്പാച്ചിലിലേക്ക് ഇറങ്ങി ബിപിൻ കുമാറിനേയും കുടുംബത്തേയും ഡ്രൈവറിനേയും ബസിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മൂന്നംഗ കുടുംബവും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. സാരമായി പരുക്കേറ്റവർ പീരുമേട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights : ksrtc driver rescue tourist kumili
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here