കിഴക്കൻ മേഖലയിൽ മഴ ശക്തം; ആറുകളില്‍ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ടയിലെ മലയോരമേഖലയില്‍ ശക്തമായ മഴ. അച്ഛൻകോവില്‍, പമ്പ ആറുകളില്‍ ജലനിരപ്പ് ഉയരുന്നു . കൊക്കാത്തോട്, കല്ലേലി, വയക്കര പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. ചെങ്ങന്നൂർ വെൺമണിയിലും ജലനിരപ്പ് ഉയരുന്നു. ശാർങ്ങക്കാവ് ദേവി ക്ഷേത്രത്തില്‍ വെള്ളം കയറി. സീതത്തോട്ടിൽ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നു.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
50 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവല്ല തിരുമൂലപുരം കുറ്റൂര്‍ മേഖലയില്‍ എംസി റോഡില്‍ വെള്ളംകയറിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. രാത്രിയോടെ വെള്ളം കുറയുമെന്നാണ് പ്രതീക്ഷ. തിരുവല്ല കോഴഞ്ചേരി റോഡില്‍ ചില ഭാഗത്ത് ചെറിയവാഹനങ്ങള്‍ നിരോധിച്ചു.
Story Highlights : pathanamthitta-rain-river-water-level-high
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here