Advertisement

മഴക്കെടുതിയിൽ ദുരന്തത്തിനിരയായവർക്ക് സഹായമെത്തിക്കും; ആവശ്യമായ സഹായങ്ങൾ നൽകാൻ ജനങ്ങൾക്കൊപ്പമുണ്ടാകും മന്ത്രി കെ. രാധാകൃഷ്ണൻ

October 17, 2021
1 minute Read
k radhakrishnan

മഴക്കെടുതിയിൽ ദുരന്തത്തിനിരയായവർക്ക് സഹായമെത്തിക്കാൻ പട്ടികജാതി പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർദേശം നൽകി. ദുരിതം അതിജീവിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകാൻ വകുപ്പ് പ്രതിബദ്ധതയോടെ ജനങ്ങൾക്കൊപ്പമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. അവധിദിനങ്ങളിലും ജോലിയിൽ മുഴുകാൻ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയതായി പട്ടികജാതി പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

മഴക്കെടുതികൾ കേരളത്തിൽ വീണ്ടും ദുരിതം വിതയ്ക്കുന്ന കാഴ്ചയാണ് ഇന്നലെ മുതൽ കാണുന്നത്. മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവർ മഴക്കെടുതികളുടെ തീവ്രത കൂടുതലായി അനുഭവിക്കുന്നുണ്ട്. മഴക്കെടുതിയിൽ ദുരന്ത ബാധിതരായവർക്കൊപ്പം കോളനികൾ ഒഴിഞ്ഞു പോകേണ്ടി വന്ന നൂറു കണക്കിന് പട്ടിക വിഭാഗക്കാരുമുണ്ട്.

Read Also : മഴക്കെടുതി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി സംസാരിച്ചു

റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങി മഴക്കെടുതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെട്ടു പ്രവർത്തിക്കാനായി പട്ടികജാതി – പട്ടികവർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

Story Highlights : rain alert-help-k radhakrishnan-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top