Advertisement

കല്ലാറില്‍ കുട്ടിയാന ചരിഞ്ഞ നിലയില്‍; മഴവെള്ളത്തില്‍ ഒലിച്ച്‌ വന്നതെന്ന് നിഗമനം

October 18, 2021
0 minutes Read

തിരുവനന്തപുരം കല്ലാറില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നക്ഷത്ര വനത്തിനകത്താണ് കുട്ടിയാനയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി അന്വേഷണം ആരംഭിച്ചു. മഴവെള്ളത്തില്‍ ഒലിച്ച്‌ വന്നതെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ ആദിവാസി കോളനിയിലെ കുട്ടികളാണ് ആനയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറയിക്കുകയായിരുന്നു. പരുത്തിപ്പള്ളി റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയിലാണ് ഏകദേശം 3 വയസ് പ്രായം വരുന്ന കുട്ടിയാനയാണ് ചരിഞ്ഞതെന്ന് തിരിച്ചറിഞ്ഞത്.

കനത്ത മഴയില്‍ കൂട്ടം തെറ്റിയ ആന ഒഴുക്കില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. വെളളപ്പൊക്കത്തില്‍പ്പെട്ട ആന ഒഴുക്ക് കുറഞ്ഞതോടെ കരക്ക് അടിയുകയായിരുന്നു. മറ്റ് അസ്വാഭാവികതയില്ലെന്നും ആനയുടെ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top