രവി ശാസ്ത്രിയുടെ മനസ്സിലുള്ളത് രണ്ട് കാര്യങ്ങൾ; മുഖ്യ പരിശീലക സ്ഥാനം ലക്ഷ്യമിട്ട് വിക്രം റാത്തോർ

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞതിനു ശേഷം രവി ശാസ്ത്രിയുടെ മനസ്സിലുള്ളത് രണ്ട് കാര്യങ്ങളെന്ന് റിപ്പോർട്ട്. മികച്ച ഒരു കമൻ്റേറ്ററായിരുന്ന താരം കമൻ്ററിയിലേക്ക് തന്നെ മടങ്ങിപ്പോകുമെന്നതാണ് ഒരു റിപ്പോർട്ട്. അതല്ല, ഏതെങ്കിലും ഐപിഎൽ ടീമിൻ്റെ പരിശീലക സംഘത്തിനൊപ്പം പ്രവർത്തിക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ മറ്റൊരു ലക്ഷ്യമെന്നും സൂചനയുണ്ട്. ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയും. (Ravi Shastri Vikram Rathour)
അതേസമയം, നിലവിലെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോർ ശാസ്ത്രി സ്ഥാനമൊഴിയുന്നതോടെ മുഖ്യ പരിശീലക സ്ഥാനം ലക്ഷ്യമിടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 2019ൽ ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായ റാത്തോർ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. നാലാം നമ്പറിലെ പ്രശ്നങ്ങൾ പരിഹരിച്ച റാത്തോർ വാലറ്റത്തിൻ്റെ ബാറ്റിംഗ് പ്രകടനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. ഇതിനോടൊപ്പം, കുറച്ചുകാലമായി ടീമിനൊപ്പം പ്രവർത്തിക്കുന്നതിനാൽ അതും റാത്തോറിനു ഗുണകരമാണ്. ദ്രാവിഡ് തന്നെ മുഖ്യ പരിശീലകനായാൽ ബാറ്റിംഗ് പരിശീലകനായെങ്കിലും റാത്തോർ തുടർന്നേക്കും.
Read Also : തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റുകൾ; ലോകകപ്പിൽ അവിശ്വസനീയ നേട്ടം സ്വന്തമാക്കി ഐറിഷ് ബൗളർ
അതേസമയം, ടി-20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇന്ന് ആദ്യ സന്നാഹ മത്സരം കളിക്കും. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ദുബായിലെ ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ഇംഗ്ലണ്ടാണ് ഇന്നത്തെ മത്സരത്തിലെ എതിരാളികൾ. ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം തുടങ്ങി. ഉപദേഷ്ടാവായി മുൻ നായകൻ എംഎസ് ധോണിയും ഇന്ത്യൻ ടീമിനൊപ്പമുണ്ട്. .
ടി-20 ക്യാപ്റ്റനായി കോലിയുടെ അവസാന ടൂർണമെന്റ് കൂടിയാണിത്. ഇന്നത്തെ മറ്റ് സന്നാഹ മത്സരങ്ങളിൽ ന്യൂസിലൻഡ്, ഓസ്‌ട്രേലിയയെയും പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസിനെയും അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്കയെയും നേരിടും. ഞായറാഴ്‌ച പാകിസ്താനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും.
ഇന്ത്യയുടെ ടി-20 ലോകകപ്പ് സ്‌ക്വാഡ്
വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.
റിസർവ് താരങ്ങൾ
ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സർ പട്ടേൽ.
Story Highlights : Ravi Shastri Vikram Rathour head coach position
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here