കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; മരിച്ചവര്‍ക്ക് നാടിന്റെ കണ്ണീര്‍ വിട
കൂട്ടിക്കല്‍ കാവാലിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി. അടുത്തടുത്ത കല്ലറകളിലാണ് ഒരു കുടുംബത്തിലെ മരിച്ച ആറ് പേര്‍ക്കും അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്. മഴയെ അവഗണിച്ച് നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
ഇളംകാട് ഒട്ടലാങ്കല്‍ ക്ലാരമ്മ, മാര്‍ട്ടിന്‍, സിനി മാര്‍ട്ടിന്‍, സ്നേഹ മാര്‍ട്ടിന്‍, സോന മാര്‍ട്ടിന്‍, സാന്ദ്ര മാര്‍ട്ടിന്‍ എന്നിവര്‍ക്ക് നാടും ജനപ്രതിനിധികളും അന്ത്യോപചാരമര്‍പ്പിച്ചു. കാവാലി സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി എന്‍ വാസവന്‍, മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
എം എല്‍ എമാരായ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്‍, അഡ്വ മോന്‍സ് ജോസഫ്, ജില്ലാ കളക്ടര്‍ ഡോ പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി ശില്പ, എ ഡി എം ജിനു പുന്നൂസ് എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here