അടൂരിൽ സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട അടൂരിൽ സഹപാഠികളായിരുന്ന യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കുറമ്പക്കര ഉദയഗിരി പുത്തൻ വീട്ടിൽ ജെബിൻ, തിരുമങ്ങാട് ചെറുമുഖത്ത് വീട്ടിൽ സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ സോനയേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരുടേയും മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
കൊല്ലം പത്തനാപുരം മാനൂർ സെന്റ് സ്റ്റീഫൻ കോളജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഇരുവരും ഒരേ ക്ലാസിലായിരുന്നു പഠിച്ചത്. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഡിഗ്രി പൂർത്തിയാക്കിയ ശേഷം ജെബിൻ ബംഗളൂരും സോന അടൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലുമാണ് പഠിച്ചിരുന്നത്.
Story Highlights : classmates found dead adoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here