ദിനേഷ് കാർത്തികിനു പരുക്ക്; സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിനെ വിജയ് ശങ്കർ നയിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാട് ടീമിനെ സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ വിജയ് ശങ്കർ നയിക്കും. നേരത്തെ ക്യാപ്റ്റനായി തീരുമാനിച്ചിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തികിനു പരുക്കേറ്റതിനാലാണ് തീരുമാനം. കാർത്തികിനു പകരം ആദിത്യ ഗണേഷിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരാണ് തമിഴ്നാട്. (dinesh karthik vijay shankar)
വിക്കറ്റ് കീപ്പർ ബാറ്റർ നാരായൺ ജഗദീശൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ്. പരുക്കേറ്റ് ഐപിഎൽ രണ്ടാം പാദത്തിൽ നിന്ന് പുറത്തായിരുന്ന വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും താരം കളിക്കില്ലെന്നാണ് പുതിയ റിപ്പോർട്ട്. കൊവിഡ് ബാധയെ തുടർന്ന് ഐപിഎൽ രണ്ടാം പാദം നഷ്ടമായ ടി നടരാജൻ, പഞ്ചാബ് കിംഗ്സ് താരം ഷാരൂഖ് ഖാൻ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മലയാളി താരം സന്ദീപ് വാര്യർ എന്നിവരും ടീമിലുണ്ട്. നവംബർ നാലിനാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക.
Read Also : രഹാനെ ക്യാപ്റ്റൻ, പൃഥ്വി ഷാ ഉപനായകൻ; സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന് തകർപ്പൻ ടീമുമായി മുംബൈ
തമിഴ്നാട് ടീം: വിജയ് ശങ്കർ, ടി നടരാജൻ, സന്ദീപ് വാര്യർ, ആർ സായി കിഷോർ, ബാബ അപരാജിത്, എൻ ജഗദീശൻ, എം അശ്വിൻ, ഷാരൂഖ് ഖാൻ, ഹരി നിശാന്ത്, എം സിദ്ധാർത്ഥ്, ഗംഗ ശ്രീധർ രാജു, എം മൊഹമ്മദ്, ജെ കൗസിക്, ആർ സഞ്ജയ് യാദവ്, ആർ സിലംബരസൻ, ആർ വിവേക് രാജ്, ബി സുദർശൻ, പി ശരവണ കുമാർ, ആദിത്യ ഗണേഷ്.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിന് തകർപ്പൻ ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചിരിക്കുന്നത്. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. പൃഥ്വി ഷാ ആണ് വൈസ് ക്യാപ്റ്റൻ. ഐപിഎലിൽ കളിക്കുന്ന ശിവം ദുബെ, യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, ആദിത്യ താരെ എന്നിവരൊക്കെ ടീമിലുണ്ട്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ആദിത്യ താരെ, ശിവം ദുബെ, തുഷാർ ദേഷ്പാണ്ഡെ, സർഫറാസ് ഖാൻ, പ്രശാന്ത് സോളങ്കി, ഷാംസ് മുളാനി, അഥർവ അങ്കൊലേക്കർ, ധവാൽ കുൽക്കർണി, ഹാർദിക് ടമോറെ, മോഹിത് ആവാസ്തി, സിദ്ധേഷ് ലഡ്ഡ്, സായ്രാജ് പാട്ടീൽ, അമൻ ഖാൻ, അർമാൻ ജാഫർ, യശസ്വി ജയ്സ്വാൾ, തനുഷ് കൊട്ടിയൻ, ദീപക് ഷെട്ടി, റോയ്സ്റ്റൻ ഡയസ്.
Story Highlights : dinesh karthik injury vijay shankar lead tamilnadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here