രഹാനെ ക്യാപ്റ്റൻ, പൃഥ്വി ഷാ ഉപനായകൻ; സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന് തകർപ്പൻ ടീമുമായി മുംബൈ

വരുന്ന സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിന് തകർപ്പൻ ടീമിനെ പ്രഖ്യാപിച്ച് മുംബൈ. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അജിങ്ക്യ രഹാനെ ടീമിനെ നയിക്കും. പൃഥ്വി ഷാ ആണ് വൈസ് ക്യാപ്റ്റൻ. ഐപിഎലിൽ കളിക്കുന്ന ശിവം ദുബെ, യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, ആദിത്യ താരെ എന്നിവരൊക്കെ ടീമിലുണ്ട്. (syed mushtaq ali mumbai)
നവംബർ നാലിനാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക. കർണാടക, സർവീസസ്, ബംഗാൾ, ഛത്തീസ്ഗഢ്, ബറോഡ എന്നീ ടീമുകൾക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് മുംബൈ ഉൾപ്പെട്ടിരിക്കുന്നത്. നവംബർ നാലിന് കർണാടകയ്ക്കെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ടി-20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെട്ടിരിക്കുന്ന ശ്രേയാസ് അയ്യർ, ശർദ്ദുൽ താക്കൂർ എന്നിവർ ടൂർണമെൻ്റിൻ്റെ അവസാന സമയത്ത് ടീമിനൊപ്പം ചേർന്നേക്കാം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീം: അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), പൃഥ്വി ഷാ, ആദിത്യ താരെ, ശിവം ദുബെ, തുഷാർ ദേഷ്പാണ്ഡെ, സർഫറാസ് ഖാൻ, പ്രശാന്ത് സോളങ്കി, ഷാംസ് മുളാനി, അഥർവ അങ്കൊലേക്കർ, ധവാൽ കുൽക്കർണി, ഹാർദിക് ടമോറെ, മോഹിത് ആവാസ്തി, സിദ്ധേഷ് ലഡ്ഡ്, സായ്രാജ് പാട്ടീൽ, അമൻ ഖാൻ, അർമാൻ ജാഫർ, യശസ്വി ജയ്സ്വാൾ, തനുഷ് കൊട്ടിയൻ, ദീപക് ഷെട്ടി, റോയ്സ്റ്റൻ ഡയസ്.
Story Highlights : syed mushtaq ali trophy mumbai team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here