ഡാമുകൾ തുറക്കുമ്പോൾ ഒഴുകി വരുന്ന മീനുകളെ പിടിക്കാൻ പുഴയിലേക്ക് ചാടരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് ഡാമുകൾ തുറന്ന് വിടുമ്പോൾ ഒഴുകി വരുന്ന മീനുകളെ പിടിക്കാൻ പുഴയിലേക്ക് ചാടുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മീൻ പിടിക്കുന്നതിനായി ആളുകൾ പുഴയിലേക്ക് ചാടുന്ന വീഡിയോയും പൊലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
മീൻ പിടിക്കാനായി പുഴയിലേക്ക് ചാടുന്ന അപകടകരമായ പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത് ജീവൻ ആപത്താണെന്നും കേരള പൊലീസ് ഫേസ്ബുക്കിലൂടെ പറയുന്നു.
അറബിക്കടലിൽ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാൽ കടൽ തീരത്തും ജാഗ്രത വേണം. ഡാം തുറക്കുമ്പോഴുള്ള കുത്തൊഴുക്കിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പുഴകളിൽ മീൻ പിടിത്തവും പാടില്ല. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ പകർത്തൽ, സെൽഫി, ഫേസ്ബുക്ക് ലൈവ് എന്നിവ കർശനമായി നിരോധിച്ചു.
Story Highlights : do-not-jump-into-the-river-to-catch-fish-dam-police-with-warning