ഇന്ന് നബി ദിനം; കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷങ്ങള്‍

ഇന്ന് നബിദിനം. ഹിജ്‌റ വര്‍ഷപ്രകാരം റബ്ബിഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിനാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം. മുഹമ്മദ് നബിയുടെ 1496ാം ജന്മദിനമാണ് വിപുലമായ ആഘോഷത്തോടെ ഇത്തവണ വിശ്വാസികള്‍ വരവേല്‍ക്കുന്നത്. സംസ്ഥാനത്ത് പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങള്‍.
പ്രവാചകന്റെ ചരിത്രവും ജീവിതവും നെഞ്ചേറ്റുന്ന വിശ്വാസികള്‍ പാടിയും പറഞ്ഞും ഈ ദിനത്തില്‍ ആത്മീയ സംതൃപ്തി നേടും. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് ഓരോ വിശ്വാസികളുടെയും നബി ദിനാഘോഷം. പ്രവാചക പിറവിയുടെ പുണ്യസ്മരണകള്‍ ഉയര്‍ത്തുന്നതാണ് നബിദിനത്തിന്റെ ആഘോഷങ്ങള്‍. കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രോട്ടോക്കോളുകള്‍ പാലിച്ച് നബി ദിനം ആഘോഷിക്കാനാണ് പണ്ഡിതരുടെ നിര്‍ദേശം.
Story Highlights : nabi dinam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here