Advertisement

ഒഴുക്കിൽപ്പെട്ട് മരിച്ച ഝാർഖണ്ഡ്‌ സ്വദേശിയുടെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടുപോയി

October 19, 2021
0 minutes Read

കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോടിൽ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ച ഝാർഖണ്ഡ്‌ സ്വദേശി നഗർദീപ് മണ്ഡലിന്റെ മൃതദേഹം സ്വദേശത്തേയ്ക്ക് കൊണ്ടു പോയി. സർക്കാർ ആംബുലൻസിലാണ് മൃതദേഹം ഝാർഖണ്ഡിലേയ്ക്ക് കൊണ്ടുപോയത്.

മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. ജില്ലാ കളക്ടർ നവജ്യോത് ഖോസ ഐ എ എസ്, ലേബർ കമ്മീഷണർ എസ് ചിത്ര ഐ എ എസ്, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ എന്നിവരും മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.

നഗർദീപിന്റെ കുടുംബത്തിന് എല്ലാ വിധ സഹായവും നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി സഹോദരനെ നേരിൽ കണ്ടറിയിച്ചു. തൊഴിൽ വകുപ്പിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നഗർദീപിന്റെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top