ട്വന്റി ട്വൻി-യുഡിഎഫ് സഖ്യം കൊണ്ടുവന്ന അവിശ്വാസം പാസായി; ചെല്ലാനത്ത് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

എറണാകുളം ചെല്ലാനം പഞ്ചായത്തിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ ചെല്ലാനം ട്വന്റി ട്വന്റി – യുഡിഎഫ് സഖ്യം കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.
ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് അവിശ്വാസം പാസായത്. ചെല്ലാനം ട്വന്റി ട്വന്റി കൂട്ടായ്മ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണക്കുകയായിരുന്നു. പുതിയ ഭരണത്തിൽ പ്രസിഡന്റ് സ്ഥാനം ട്വന്റി ട്വന്റിക്കും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും ലഭിക്കും. നിലവിൽ എൽ.ഡി.എഫ്- 9, ട്വന്റി ട്വന്റി-8, യു.ഡി.എഫ്-4 എന്നിങ്ങനെയാണ് കക്ഷി നില.
തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയിട്ടും ട്വന്റി ട്വന്റിയെ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ അകറ്റി നിർത്തുകയായിരുന്നു. ട്വന്റി ട്വന്റി അരാഷ്ട്രീയമെന്നായിരുന്നു ഇടത്-വലത് മുന്നണികളുടെ നിലപാട്. എന്നാൽ ട്വന്റി ട്വന്റിയെ മാറ്റി നിർത്തേണ്ടതില്ല എന്ന നിലപാട് യുഡിഎഫ് തീരുമാനിച്ചു. തുടർന്ന് ട്വന്റി ട്വന്റിയുമായി ചേർന്ന് എൽഡിഎഫിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.
Story Highlights : 20 20-udf against ldf chellanam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here