പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍; ലഖ്‌നൗവില്‍ നിരോധനാജ്ഞ; നിയമം എല്ലാവര്‍ക്കും ഒരുപോലെയെന്ന് യോഗി ആദിത്യനാഥ്

ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രിയങ്ക ഗാന്ധിയെ ലഖ്‌നൗവിലെ പൊലീസ് ക്യാമ്പിലേക്ക് മാറ്റി. ലഖ്‌നൗവില്‍ പൊലീസ് നിരോധനജ്ഞ പ്രഖ്യാപിച്ചു.
പ്രിയങ്കാ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യുപി മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തി. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം. ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചയാളുടെ കുടുബത്തെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. പൊലീസ് തടയാന്‍ ശ്രമിച്ചതോടെ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായി.
ചൊവ്വാഴ്ചയാണ് ആഗ്രയില്‍ 25 ലക്ഷംരൂപ മോഷ്ടിച്ചെന്ന കേസില്‍ അരുണ്‍ വാത്മീകിയെന്ന ശുചീകരണ തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടതോടെ പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാരോപിച്ച് മരിച്ചയാളുടെ കുടുംബം രംഗത്തെത്തി. ഇയാളുടെ വീട്ടില്‍ സന്ദര്‍ശിക്കാനത്തിയ പ്രിയങ്ക ഗാന്ധിയെ തടയുകയും ഒരു കാരണവശാലും പ്രദേശത്തേക്ക് കടത്തിവിടാന്‍ അനുവദിക്കില്ലെന്നും യുപി പൊലീസ് നിലപാടെടുക്കുകയായിരുന്നു.
Read Also : കസ്റ്റഡിയില്‍ മരിച്ച ശുചീകരണ തൊഴിലാളിയുടെ കുടുംബത്തെ കാണാനെത്തി; പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞു
നേരത്തെ ലഖിംപൂര്‍ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ സമയത്തും പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ വീണ്ടും പൊലീസിന്റെ നടപടി.
Story Highlights : priyanka gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here