Advertisement

നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത

October 20, 2021
Google News 1 minute Read
rain alerts updates

സംസ്ഥാനത്ത് ഇന്നുമുതല്‍ ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി. നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഞായറാഴ്ച വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. rain alerts updates

മലയോര മേഖലകളിലും ദുരന്ത സാധ്യതാ മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24ാം തിയതി വരെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്.നാളെ പല ജില്ലകളിലും ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും. തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴലി രൂപപ്പെട്ടതിനെ തുടര്‍ന്നാണ് മഴ മുന്നറിയിപ്പ്.

Read Also : സംസ്ഥാനം മഴക്കെടുതിയുടെ ദുരന്തമുഖം പിന്നിട്ടു; 42 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കനത്ത തുടരുകയാണ്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. കോഴിക്കോട് നഗരം, തിരുവമ്പാടി, ആനക്കാംപൊയില്‍, കക്കാടംപൊയില്‍ പ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊടിയത്തൂരില്‍ ഇടിമിന്നലേറ്റ് രണ്ട് തെങ്ങുകള്‍ക്ക് തീപിടിച്ചു. പാലക്കാടും പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്.അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മഴ ശക്തമായി. പോത്തുണ്ടി ഡാം സ്പില്‍വേ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി.

Story Highlights : rain alerts updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here