ഡാം തുറന്നതിന് പിന്നാലെ ഒഴുകിയെത്തിയത് ഭീമൻ മീനുകൾ; പുഴയിലേക്ക് എടുത്ത് ചാടി യുവാക്കൾ

ഡാമിന്റെ ഷട്ടർ തുറന്നതിന് പിന്നാലെ ഒഴുകിയെത്തിയ മീനുകളെ പിടികൂടാൻ പുഴയിലേക്ക് എടുത്ത് ചാടി യുവാക്കളുടെ സാഹസികത. കൊല്ലം തെന്മല ഡാം തുറന്നപ്പോഴാണ് യുവാക്കളുടെ സാഹസികത. കുത്തിയൊഴുകിയ വെള്ളത്തിലേക്കാണ് അപകട സാധ്യത നിലനിൽക്കെ യുവാക്കൾ എടുത്തു ചാടിയത്. ഇത് സംബന്ധിച്ച് പൊലീസിന്റെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ഇത് വകവെയ്ക്കാതെ യുവാക്കളുടെ മീൻ പിടുത്തം.
തിരുവനന്തപുരം-ചെങ്കോട്ട പാതയിലെ പാലത്തിൽ നിന്നാണ് യുവാക്കൾ വെള്ളത്തിലേക്ക് ചാടുന്നത്. കലങ്ങി ഒഴുകിയെത്തുന്ന പുഴക്കാഴ്ച ഭയാനകമാണ്. ഇതൊന്നും വകവയ്ക്കാതെയാണ് ഒഴുകിയെത്തിയ മീനുകളെ പിടികൂടാൻ യുവാക്കളുടെ സാഹസികത. മീനുകളെ പിടിച്ചതിന് ശേഷം നീന്തി കരയ്ക്കു കയറുകയാണ് ചെയ്തത്. കുത്തൊഴുക്കിൽപ്പെട്ടാൽ ജീവൻവരെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
അപകടകരമായ മീൻ പിടുത്തവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയായിരുന്നു കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഡാം തുറന്നുവിടുമ്പോൾ ഒഴുകി വരുന്ന മീനുകളെ പിടിക്കാൻ പുഴയിലേക്ക് ചാടുന്ന അപകടകരമായ പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു വിഡിയോയും പൊലീസ് പങ്കുവച്ചിരുന്നു.
Story Highlights : thenmala danger fishing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here