കണ്ണൂരിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

കണ്ണൂരിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ധർമടം മേലൂർ സ്വദേശിനി അനിഘ(24)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് അനിഘ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ശരീരമാസകലം പൊള്ളലേറ്റ നിലയിലാണ് അനിഘയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ആത്മഹത്യാ ശ്രമത്തിനുള്ള കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
വിവാഹിതയാണ് അനിഘ. കോഴിക്കോട് വടകര ഭാഗത്താണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Story Highlights : woman burned death dharmadam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here