Advertisement

ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; പാലക്കാട് വ്യാപക നാശം

October 21, 2021
1 minute Read

പാലക്കാട് ജില്ലയിൽ മൂന്നിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശം. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. വീടുകൾക്കും കൃഷിക്കും റോഡുകൾക്കുമാണ് നാശം സംഭവിച്ചത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര ഗ്രാമങ്ങളിൽ മലവെള്ളം ഇരച്ചെത്തിയത്. അപ്രതീക്ഷിതമായ വെള്ളപ്പാച്ചിലിൽ ജനം ഭയന്നു. എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയെന്ന് പലരും പറയുന്നു കിഴക്കഞ്ചേരി പഞ്ചായത്തിലെ വിആർടി, ഓടംതോട്, പാലക്കുഴി എന്നിവിടങ്ങളിലെ ഉൾവനങ്ങളിലാണ് ഉരുൾപ്പൊട്ടിയത്. കൈത്തോടുകൾ നിറഞ്ഞ് കവിഞ്ഞൊഴുകിയ വഴികളിലെല്ലാം വ്യാപക കൃഷിനാശവും വീടുകൾക്ക് ഭാഗിക നാശവുമുണ്ടായി. പലയിടങ്ങളിലും റോഡുകളും പാലങ്ങളും തകർന്ന നിലയിലാണ്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് റവന്യൂ വകുപ്പും പഞ്ചായത്തും തുടങ്ങിയിട്ടുണ്ട്.

Story Highlights : palakkad landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top