ഇന്ത്യയടക്കം പതിനൊന്ന് രാജ്യങ്ങൾ ഭീഷണിയിൽ; കാലാവസ്ഥ വ്യതിയാനം വരുത്തിവെക്കുന്ന അപകടങ്ങൾ…

കാലാവസ്ഥ വ്യതിയാനം ഗുരുതര പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു എന്ന് റിപ്പോർട്ട്. ഈ തരത്തിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചാൽ ഇന്ത്യയടക്കമുള്ള പതിനൊന്ന് രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനം എങ്ങനെ ദേശീയ സുരക്ഷയെ ബാധിക്കുമെന്ന് നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അമേരിക്കൻ രഹസ്യാന്വേഷണ ശൃംഖലയിലെ 18 ഏജന്‍സികള്‍ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന COP26 കാലാവസ്ഥാ ഉച്ചകോടിക്ക് മുന്നോടിയായി പ്രസിഡന്റ് ജോ ബൈഡന്റെ നിർദ്ദേശ പ്രകാരമാണ് ഇങ്ങനെയൊരു പഠനം നടത്തിയത്. ആദ്യമായാണ് ഈ വിഷയത്തിൽ ഇന്റലിജന്‍സ് ഏജന്‍സികളുടെ സമഗ്ര റിപ്പോര്‍ട്ട് പുറത്തുവരുന്നത്. റിപ്പോർട്ട് പ്രകാരം കാലാവസ്ഥ വ്യതിയാനം ഇങ്ങനെ തുടരുകയാണെങ്കിൽ ഗുരുതര പ്രശ്നങ്ങളിലേക്കാണ് ഈ കാലാവസ്ഥ വ്യതിയാനം നമ്മളെ കൊണ്ടെത്തിക്കുന്നത്. വരൾച്ച, ഉഷ്‌ണതരംഗം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുകയും അത് വൈദ്യുത വിതരണ മേഖലയെ കാര്യമായി ബാധിക്കുകയും ചെയ്യും. രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും ആഭ്യന്തര സംഘർഷങ്ങൾക്കും ഇത് കാരണമാകും. ആഭ്യന്തര കലഹം മൂലമുണ്ടാകുന്ന അഭയാർത്ഥി പ്രവാഹം ലോകത്തെ മുഴുവൻ കാര്യമായി ബാധിക്കാനും സാധ്യതയുണ്ട്. മാത്രവുമല്ല ഈ പ്രശ്നങ്ങളെല്ലാം ജലദൗർലഭ്യത്തിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.
ഭൂമിയിലെ ഉപരിതല ജലം പല രാജ്യങ്ങളിലായി കിടക്കുന്നതിനാൽ ജലക്ഷാമം വഴിയുണ്ടാകുന്ന യുദ്ധമായിരിക്കും ഇനി വരാനിരിക്കുന്നത്. ഇപ്പോൾ തന്നെ ജലത്തിന്റെ പേരിൽ കലഹം നിലനിൽക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാകിസ്ഥാനുമെല്ലാം. ഈ പ്രശ്നങ്ങളെല്ലാം വർധിക്കാനും കാലാവസ്ഥ വ്യതിയാനം ഇടവരുത്തും. ഇന്ത്യയുൾപ്പെടെ പതിനൊന്ന് രാജ്യങ്ങളിലാണ് പ്രശ്നം ഗുരുതരമാകുക. ഇന്ത്യയെ കൂടാതെ പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍, ഉത്തര കൊറിയ, ഇറാഖ് എന്നീ ആറ് ഏഷ്യൻ രാജ്യങ്ങളും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ നിക്കരാഗ്വ, കൊളംബിയ ഗ്വാട്ടിമല, ഹെയ്തി, ഹോണ്ടുറാസ് തുടങ്ങിയ അമേരിക്ക, കരീബിയൻ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ ഗൾഫ് രാജ്യങ്ങളെയും ഈ പ്രശ്നം കാര്യമായി ബാധിക്കും.
27 പേജുള്ള വിശദമായ റിപ്പോർട്ടാണ് ഏജൻസി സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിൽ ജിയോ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൊണ്ട് നേരിടാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാര്യത്തിൽ ആഗോള തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൈക്കൊള്ളേണ്ടി വരും. ഇല്ലെങ്കിൽ അത് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷത്തിനാകും വഴിവെക്കുക.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here