കോട്ടയം പായിപ്പാട് ബന്ധുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം പായിപ്പാട്ട് ബന്ധുക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കൊടിത്താനം സ്വദേശികളായ സുനില്‍കുമാര്‍, സത്യന് എന്നിവരാണ് മരിച്ചത്. സുനില്‍ കുമാറിനെ തോട്ടില്‍ വീണ് മരിച്ച നിലയിലും സത്യനെ സമീപത്തെ ശ്മശാനത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പായിപ്പാട് സ്റ്റേഷന് പരിധിയില്‍ തന്നെ ജയകുമാര്‍ എന്നയാളെ ഇന്നലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെയാണ് സുനിലിന്റെയും സത്യന്റെയും മൃതദേഹം കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Also : കര്‍ണാടകയില്‍ യുവദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി
Story Highlights : relative found dead, kottayam payippad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here