അപകടത്തിൽപ്പെട്ട മൽസ്യ തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷിച്ചു

മത്സ്യബന്ധന ബോട്ടും ചരക്കു കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തീര സംരക്ഷണ സേന രക്ഷപ്പെടുത്തി. കുളച്ചലിൽ നിന്നുള്ള രണ്ട് തൊഴിലാളികളെയാണ് സേന രക്ഷപ്പെടുത്തിയത്. ഇന്നലെ അർദ്ധ രാത്രിയാണ് സിജുമോൻ എന്ന ബോട്ടും നേവിയസ് വീനസ് എന്ന ചരക്കു കപ്പലും കൂട്ടിയിടിച്ചത്.
അപകടത്തിന്റെ ആഘാതത്തിൽ തൊഴിലാളികൾ കടലിലേക്ക് തെറിച്ചു വീണു. വരമറിഞ്ഞെത്തിയ സേന തൊഴിലാളികളെ കണ്ടെത്തി രക്ഷപെടുത്തി. പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്ക് പ്രഥമ ശുശ്രുഷ നൽകിയ ശേഷം, സേനയുടെ മറ്റൊരു കപ്പലിൽ കരക്കെത്തിച്ചു.
തുടർന്ന് വിഴിഞ്ഞം സ്റ്റേഷനിൽ നിന്നുള്ള മെഡിക്കൽ സംഘം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു. മൽസ്യ ബന്ധന ബോട്ടിനെയും 15 ജീവനക്കാരെയും മറ്റ് പ്രാദേശിക മൽസ്യബന്ധന ബോട്ടുകളുടെ അകമ്പടിയോടെ സുരക്ഷിതമായി കുളച്ചൽ തുറമുഖത്തെത്തിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here