Advertisement

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും

October 23, 2021
1 minute Read

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്‌ ഇന്ന് നടക്കും. നിലവിലുള്ള പ്രസിഡന്റ്‌ മുനവറലി തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും തുടരാനാണ്‌ സാധ്യത. ട്രഷറർ സ്ഥാനത്തേക്ക് ടിപി അഷ്‌റഫലി, ഇസ്മായിൽ വയനാട് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിൽ നേതൃതലത്തിലുള്ള തർക്കമാണ്‌ ഇവർക്ക്‌ വീണ്ടും അവസരമൊരുക്കുന്നത്‌.

Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു

സംസ്ഥാന ഭാരവാഹികളുടെ എണ്ണം 11 ആയി കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. സീനിയർ വൈസ് പ്രസിഡന്റ് പദവി ഇല്ലാതെയാകും പുതിയ കമ്മിറ്റി നിലവിൽ വരിക. ഭാരവാഹി പട്ടികയിൽ വനിതകൾ ഇടം പിടിക്കില്ലെന്നാണ് സൂചന.

ഇന്ന് രാവിലെ 11ന് കോഴിക്കോട് ലീഗ് ഹൗസിൽ സംസ്ഥാന കൗൺസിൽ ചേരുന്നുണ്ട്. ഇതിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

Story Highlights : muslim-youth-league-leaders-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement